Saturday, December 10, 2011

നൊസ്റ്റാള്‍ജിയ :- എന്‍റെ അംബാസിഡര്‍ ശത്രു...........


                                                                                          ഞാന്‍ നിങ്ങളേവരെയും കൊണ്ടുപോവുകയാണ്കുട്ടന്‍റെ അതായത് എന്‍റെ ബാല്യകാലത്തിലേക്ക് ....സ്വാതന്ത്രം എന്നത് ശരിക്കും അനുഭവിച്ചറിഞ്ഞ കാലം... .അപ്പോള്ഇന്നത്തെ കുട്ടികള്‍ക്ക് സ്വാതന്ത്രം ഇല്ലേ ??? എന്ന ചോദ്യത്തിന് എന്‍റെ കയ്യില്‍ഉത്തരം ഇല്ല. വിഷയം നിങ്ങള്‍ക്ക് വിട്ടു  തന്നിരിക്കുന്നു...

അമ്മയും
അച്ഛനും പിന്നെ അനിയനും ഇല്ലാതെ എനിക്ക് പാലക്കാട്അമ്മൂമ്മയുടെയും അമ്മാവന്റെയും കൂടെ നില്ക്കേണ്ടി വന്നിട്ടുണ്ട്. അച്ഛനും അമ്മയും അനിയനും അങ്ങ് കോട്ടയത്തായിരുന്നു.

അതെല്ലാം  പോട്ടെ കുട്ടന്‍റെ വിഷയത്തിലേക്ക്...എന്‍റെ ശത്രുവിലേക്ക് വരാം അല്ലേ?...

അന്ന്നമ്മുടെ റോഡുകളില്‍ രണ്ടു തരത്തിലുള്ള  അംബാസിഡര്‍ കാറുകള്‍കാണുമായിരുന്നു . ഒന്ന്  മുഴുവന്‍വെള്ള നിറവും പിന്നെ കറുത്ത  നിറത്തോട് കൂടിയതും.      എന്‍റെ ധാരണ വെള്ള കാറുകളില്‍ പോകുന്നവരെല്ലാം നല്ലവര്‍.. കറുത്ത കാറുകളില്‍ഉള്ളവര്‍‍  എല്ലാം  ദുഷ്ടന്മാര്‍ എന്നായിരുന്നു ‍.  എല്ലാദിവസവും കാറുകളുടെ എണ്ണം നോക്കുമ്പോഴും കറുത്തതാണ്കൂടുതല്‍, എന്‍റെ ദേഷ്യം ഓരോ നിമിഷവും കൂടി കൂടി വന്നു....

ഒരു ദിവസം കൂട്ടുകാര്‍ ആരും തന്നെ വന്നില്ല...അന്നും പതിവുപോലെ പടിക്കല്‍ നിന്നും
അക്കേഷ്യ മരത്തിനു താഴെ ഇരുന്നും എണ്ണാന്‍ തുടങ്ങി, രക്ഷയില്ല കറുത്തത് തന്നെ സ്കോറിംഗ്... ഞാന്‍ തീരുമാനിച്ചു... ഇത് അവസാനിപ്പിക്കാന്‍....വളവിലേക്ക് കണ്ണും കാതും കൂര്‍പ്പിച്ചുകൊണ്ട്, കയ്യില്‍ ഉരുളന്‍ കല്ലുമായി ഞാന്‍...ദാ വരുന്നു എന്‍റെ ശത്രു...സര്‍വശക്തിയും സംഭരിച്ചുകൊണ്ട് എറിഞ്ഞു....."ചിലും" കാറിന്‍റെ ചില്ല് പൊട്ടിയ ശബ്ദം...സഡന്‍ ബ്രെക്കൊടുകൂടി കാര്‍ നിന്നു. അതിലും വേഗതയില്‍ ഞാന്‍ ഓടി.."അമ്മൂമ്മേ എന്നെ കൊല്ലാന്‍ വരുന്നേ" എന്നലറിക്കൊണ്ട്.എന്‍റെ വലിയ വായിലുള്ള നിലവിളി കേട്ട് അടുക്കളയിലായിരുന്ന അമ്മൂമ്മ "എന്താ കുട്ടിക്ക് പറ്റിയത്" എന്ന് ചോദിച്ചുകൊണ്ട് പുറത്തേക്കു വന്നു. എനിക്കുപകരം മുറ്റത്ത്‌ നില്‍ക്കുന്ന ആളുകളെ കണ്ട്‌ അമ്മൂമ്മക്ക്‌ ഞാന്‍ എന്തോ കുരുത്തക്കേട്‌ ഒപ്പിച്ചിട്ടുണ്ടെന്നു മനസ്സിലായി.

കൂട്ടത്തില്‍ പ്രായമായ ഒരാള്‍, ആ കുട്ടി എവിടെ? ഇങ്ങോട്ട്
വിളിക്കു..ഇങ്ങനെയാണോ കുട്ടികള്‍..എന്ത് അഹമ്മതിയാണ്....എന്നൊക്കെ വാ തോരാതെ എന്നെ ചീത്ത പറഞ്ഞുകൊണ്ടിരിക്കുകയാണ്. "എന്താ കുട്ടി ചെയ്തത്???..കുട്ടിയുടെ നിലവിളി മാത്രമേ ഞാന്‍ കേട്ടുള്ളൂ"...എന്നൊക്കെ അമ്മൂമ്മ അവരോടു പറയുന്നത് ഞാന്‍  കേള്‍ക്കുന്നുണ്ട്... കുട്ടാ...കുട്ടാ എന്ന് അമ്മൂമ്മയുടെ ഉറക്കെയുള്ള വിളി  കേട്ട് പതുക്കെ കട്ടിലിനടിയില്‍ കയറി ഒളിച്ചിരുന്ന ഞാന്‍ പുറത്തേക്കുവന്നു. എന്ത് കുരുത്തക്കേടാണ് നീ കാണിച്ചതെന്ന് ചോദിച്ചു അമ്മൂമ്മയും വഴക്ക് പറയാന്‍ തുടങ്ങി....ഞാന്‍ കരയാന്‍ തുടങ്ങി....

വഴിയില്‍ നിന്നും ഈ കുട്ടി കല്ലെടുത്ത്‌ കാറിലേക്ക് എറിഞ്ഞു... ഭാഗ്യത്തിനാണ് ആര്‍ക്കും ഒന്നും പറ്റാതിരുന്നത്‌.....ഇത് കേട്ടതും അമ്മൂമ്മ വീണ്ടും...എന്താ കുട്ടി...ആരുടെയെങ്കിലും ദേഹത്ത് കൊണ്ടിരുന്നെങ്കിലോ.. .എനിക്ക് വയ്യാ..എന്‍റെ ഈശ്വരാ.......കൂട്ടത്തില്‍ പ്രായമായ ആള്‍ എന്നെ അടുത്തേക്ക് വിളിച്ചു, ഇനിമുതല്‍ ഇങ്ങനെ ഒന്നും ചെയ്യരുത്..ചീത്ത കുട്ടികളാണ് ഇങ്ങനെ ചെയ്യുക എന്നൊക്കെ ഉപദേശിച്ചു...അമ്മൂമ്മയോട് അവര്‍ വീണ്ടും സംസാരിച്ചു...പറഞ്ഞു വന്നപ്പോള്‍ എന്‍റെ അമ്മയെ പഠിപ്പിച്ച മാഷും കുടുംബവും ആയിരുന്നു....എന്‍റെ കുടുംബത്തെ അറിയുന്നവര്‍ ആയതുകൊണ്ട് ഞാന്‍ രക്ഷപെട്ടു തലനാരിഴക്ക്!!!!!

സത്യം:- അന്നുമുതല്‍ ഇന്നുവരെ ആരെയും അറിഞ്ഞോ അറിയാതെയോ  വേദനിപ്പിക്കില്ല എന്ന് ഞാന്‍ തീരുമാനിച്ചു. പക്ഷെ പ്രാവര്‍ത്തികമാക്കാന്‍ ഇന്നും കഴിഞ്ഞിട്ടില്ല എന്നെനിക്കു തോന്നുന്നു..ഏവരോടും ഒരുകാര്യം മാത്രം... അറിഞ്ഞുകൊണ്ട് വേദനിപ്പിക്കാന്‍ കഴിയില്ല എന്നുള്ളത് എന്നിലുള്ള സത്യമാണ്...പിന്നെ അനുഭവിക്കാനുള്ളത് "കയ്പും മധുരവും" എല്ലാം ഇവിടെ ഈ ജന്മഭൂമിയില്‍ വച്ച് അനുഭവിച്ചു തന്നെ തീര്‍ക്കണം.

*****************************************************************************************************